Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Business

ടെ​ലി​കോം നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു സാ​ധ്യ​ത

മും​​ബൈ: ഇ​​ന്ത്യ​​ൻ ടെ​​ലി​​കോം വി​​പ​​ണി വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്. കൃ​​ത്യ​​മാ​​യി പ​​റ​​ഞ്ഞാ​​ൽ വ​​ലി​​യൊ​​രു ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം താ​​രി​​ഫ് വ​​ർ​​ധ​​ന​​യ്ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണ് ക​​ന്പ​​നി​​ക​​ളെ​​ന്നാ​​ണ് വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.

മു​​ൻ​​നി​​ര ടെ​​ലി​​കോം ക​​ന്പ​​നി​​യാ​​യ ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ 28-60 വാ​​ലി​​ഡി​​റ്റി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട എ​​ൻ​​ട്രി ലെ​​വ​​ൽ പ്രീ​​പെ​​യ്ഡ് ഡാ​​റ്റാ പ്ലാ​​നു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് താ​​രി​​ഫ് വ​​ർ​​ധ​​ന​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന വി​​ധ​​ത്തി​​ൽ ച​​ർ​​ച്ച​​ക​​ൾ ശ​​ക്ത​​മാ​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച റി​​ല​​യ​​ൻ​​സ് ജി​​യോ അ​​വ​​രു​​ടെ ജി​​യോ പ്രൈം ​​സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​ൻ വീ​​ണ്ടും അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

300 രൂ​​പ സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​നി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ഫീ​​സി​​ൽ ല​​ഭി​​ക്കു​​ന്ന ഈ ​​മെ​​ംബർ​​ഷി​​പ്പ് മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം, ഭാ​​വി​​യി​​ൽ നി​​ര​​ക്കു വ​​ർ​​ധ​​ന​​യു​​ണ്ടാ​​യാ​​ലും നി​​ല​​വി​​ലു​​ള്ള റീ​​ച്ചാ​​ർ​​ജ് പ്ലാ​​നു​​ക​​ൾ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് തു​​ട​​ർ​​ന്നും അ​​നു​​വ​​ദി​​ക്കും. ഇ​​ങ്ങ​​നെ​​യൊ​​രു പ്ലാ​​ൻ വീ​​ണ്ടും അ​​വ​​ത​​രി​​പ്പി​​ച്ച​​തു​​ത​​ന്നെ താ​​രി​​ഫ് വ​​ർ​​ധ​​ന വ​​രാ​​നി​​രി​​ക്കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. 2027 സെ​​പ്റ്റം​​ബ​​ർ വ​​രെ​​യാ​​ണ് ജി​​യോ പ്രൈം ​​പ്ലാ​​നി​​ന്‍റെ വാ​​ലി​​ഡി​​റ്റി. അ​​തേ​​സ​​മ​​യം, 299 രൂ​​പ​​യു​​ടെ എ​​ൻ​​ട്രി ലെ​​വ​​ൽ പ്ര​​തി​​ദി​​ന അ​​ണ്‍​ലി​​മി​​റ്റ​​ഡ് ഡാ​​റ്റാ പ്ലാ​​ൻ ജി​​യോ മാ​​റ്റ​​മി​​ല്ലാ​​തെ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

വ​​രു​​ന്ന ആ​​റു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ ടെ​​ലി​​കോം നി​​ര​​ക്കു​​ക​​ൾ പ​​രി​​ഷ്ക​​രി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ന്ന് മോ​​ത്തി​​ലാ​​ൽ ഓ​​സ്വാ​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് വി​​ല​​യി​​രു​​ത്തു​​ന്നു. എ​​ൻ​​ട്രി ലെ​​വ​​ൽ സ്മാ​​ർ​​ട്ഫോ​​ണ്‍ പ്ലാ​​നു​​ക​​ളി​​ൽ 50 രൂ​​പ​​യു​​ടെ​​യെ​​ങ്കി​​ലും വ​​ർ​​ധ​​ന പ്ര​​തീ​​ക്ഷി​​ക്കാ​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​നി​​യി​​ത് 2027 മാ​​ർ​​ച്ചി​​ന് ശേ​​ഷ​​ത്തേ​​ക്ക് നീ​​ണ്ടുപോ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ഈ ​​നി​​ര​​ക്കുവ​​ർ​​ധ​​ന 28 ദി​​വ​​സ​​ത്തേ​​ക്ക് 50 രൂ​​പ എ​​ന്ന​​തി​​നേ​​ക്കാ​​ൾ കാ​​ര്യ​​മാ​​യി ത​​ന്നെ ഉ​​യ​​ർ​​ന്നേ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് മോ​​ത്തി​​ലാ​​ൽ ഓ​​സ്വാ​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് വ്യ​​ക്ത​​മാ​​ക്കി.

കേ​​വ​​ലം പു​​തി​​യ വ​​രി​​ക്കാ​​രെ ചേ​​ർ​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ, നി​​ല​​വി​​ലു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​ത് വ​​ഴി (നി​​ര​​ക്ക് വ​​ർ​​ധ​​ന​​യി​​ലൂ​​ടെ) വ​​രു​​മാ​​ന വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​ന്ന ഒ​​രു ഘ​​ട്ട​​ത്തി​​ലേ​​ക്ക് ഈ ​​മേ​​ഖ​​ല നി​​ർ​​ണാ​​യ​​ക വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​താ​​യി കാ​​ണ​​പ്പെ​​ടു​​ന്നു.

Business

സെബി, ഇന്ത്യൻ ഓഹരി വിപണിയുടെ കാവൽക്കാരൻ

ഇന്ത്യയിലെ ഓഹരി വിപണിയിൽ ഇന്ന് കോടിക്കണക്കിന് ആളുകളാണ് നിക്ഷേപം നടത്തുന്നത്. എന്നാൽ, ഈ വലിയ സാമ്പത്തിക വ്യവസ്ഥയെ, ഒരു അരാജകത്വവുമില്ലാതെ, സുതാര്യമായി കൊണ്ടുപോകുന്നത് ആരാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് 'സെബി' (SEBI) ആണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വിപണിയിലെ തട്ടിപ്പുകൾ തടയുന്നതിനും നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അതോറിറ്റിയാണിത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട, സെബി എന്ന 'കരുത്തനെ'ക്കുറിച്ച് നമുക്ക് പരിശോധിക്കാം.

എന്താണ് സെബി?  -

സെബി എന്നത് ഇന്ത്യൻ ഓഹരി വിപണിയുടെ 'റെഗുലേറ്ററി ബോഡി' അഥവാ നിയന്ത്രണ അതോറിറ്റിയാണ്. 1988-ൽ സ്ഥാപിതമായെങ്കിലും, 1992-ൽ പാർലമെന്‍റ് പാസാക്കിയ നിയമത്തിലൂടെയാണ് ഇതിന് നിയമപരമായ അധികാരങ്ങൾ (Statutory Powers) ലഭിച്ചത്.

റിസർവ് ബാങ്ക് (RBI) ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത് പോലെ, ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റിനെ (Securities Market) നിയന്ത്രിക്കുന്നത് സെബിയാണ്. വിപണിയിൽ വിശ്വാസ്യത ഉറപ്പുവരുത്തുക, നിക്ഷേപകരെ സംരക്ഷിക്കുക, വിപണിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക - ഇതാണ് സെബിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ.

സെബി എന്ത് ചെയ്യുന്നു? -

സെബിയുടെ പ്രവർത്തനങ്ങൾ വളരെ വിപുലമാണ്. പ്രധാനപ്പെട്ട ചിലത് നമുക്കൊന്ന് പരിശോധിക്കാം

ഇടപാടുകാരെ നിയന്ത്രിക്കൽ (Regulating Intermediaries): ഓഹരി ബ്രോക്കർമാർ, മെർച്ചന്റ് ബാങ്കർമാർ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ എന്നിവർക്ക് ലൈസൻസ് നൽകുന്നതും, അവരുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതും സെബിയാണ്.

തട്ടിപ്പുകൾ തടയൽ: 'ഇൻസൈഡർ ട്രേഡിംഗ്' (Insider Trading) അഥവാ കമ്പനികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്തി ലാഭമുണ്ടാക്കുന്ന പ്രവണതകൾ സെബി കർശനമായി തടയുന്നു.

കമ്പനികളുടെ സുതാര്യത: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും കൃത്യമായ സാമ്പത്തിക വിവരങ്ങൾ (Disclosure Norms) ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണം എന്ന് സെബി നിർബന്ധമാക്കുന്നു. ലാഭനഷ്ടങ്ങൾ, മാനേജ്‌മെന്‍റ് മാറ്റങ്ങൾ എന്നിവ കൃത്യമായി അറിയിച്ചിരിക്കണം.

സാധാരണ നിക്ഷേപകർക്ക് സെബി എങ്ങനെ പ്രയോജനപ്പെടുന്നു? -

നിങ്ങൾ ഒരു സാധാരണ നിക്ഷേപകനാണെങ്കിൽ, സെബി നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു:

IPO സുരക്ഷ: ഒരു കമ്പനി ഐ.പി.ഒ (IPO) വഴി പണം സമാഹരിക്കുമ്പോൾ, ആ കമ്പനിയുടെ രേഖകൾ പരിശോധിച്ച്, അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് സെബിയാണ്.

മ്യൂച്വൽ ഫണ്ട് സുതാര്യത: നിക്ഷേപകരുടെ പണം എവിടെയാണ് നിക്ഷേപിക്കുന്നത് എന്നത് മ്യൂച്വൽ ഫണ്ടുകൾ വ്യക്തമാക്കണം എന്ന് സെബി നിഷ്കർഷിക്കുന്നു.

പരാതി പരിഹാരം: ഓഹരി ഇടപാടുകളിൽ നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, സെബിയുടെ 'SCORES' (SEBI Complaints Redress System) എന്ന പോർട്ടൽ വഴി ഓൺലൈനായി പരാതിപ്പെടാം. സെബി നേരിട്ട് ഇടപെട്ട് അതിന് പരിഹാരം കാണുന്നു.

വിപണിയിലുണ്ടാകുന്ന ഏതു തരം തെറ്റുകളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരമുള്ള, ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് സെബി. നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ഈ നിയമങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞിരിക്കുക. വിപണിയിലെ അറിവുകൾ നിങ്ങളെ മികച്ച നിക്ഷേപകനാക്കുമെന്നുറപ്പ്. 

Business

 ഏ​​ഥ​​ർ ക​​മ്യൂ​​ണി​​റ്റി ഡേ 2026 ൽ ആ​​ദ്യ മാ​​സ്-​​മാ​​ർ​​ക്ക​​റ്റ് ഇ​​ല​​ക്‌ട്രി​​ക് സ്കൂ​​ട്ട​​ർ അ​​വ​​ത​​രി​​പ്പി​​ക്കും

കൊ​​ച്ചി: ഏ​​ഥ​​ർ എ​​ന​​ർ​​ജി, നാ​​ലാ​​മ​​ത് ഏ​​ഥ​​ർ ക​​മ്മ്യൂ​​ണി​​റ്റി ഡേ 2026 ​​ഓ​​ഗ​​സ്റ്റ് 29ന് ​​ബം​​ഗ​​ളൂ​​രു​​വി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും. ച​​ട​​ങ്ങി​​ൽ ക​​ന്പ​​നി​​യു​​ടെ പു​​തി​​യ EL പ്ലാ​​റ്റ്ഫോം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ആ​​ദ്യ മാ​​സ്-​​മാ​​ർ​​ക്ക​​റ്റ് ഇ​​ല​​ക്‌ട്രി​​ക് സ്കൂ​​ട്ട​​ർ അ​​വ​​ത​​രി​​പ്പി​​ക്കും.

1 ല​​ക്ഷം മു​​ത​​ൽ 1.25 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള വി​​ല ശ്രേ​​ണി​​യി​​ലു​​ള്ള ഈ ​​മോ​​ഡ​​ലി​​ലൂ​​ടെ ഏ​​ഥ​​ർ കൂ​​ടു​​ത​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

പു​​തി​​യ സ്കൂ​​ട്ട​​റി​​നൊ​​പ്പം ചാ​​ർ​​ജിം​​ഗ്, സോ​​ഫ്റ്റ്‌​​വേ​​ർ, ഓ​​ണ​​ർ​​ഷി​​പ്പ് ഇ​​ക്കോ​​സി​​സ്റ്റം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളും ക​​ന്പ​​നി അ​​വ​​ത​​രി​​പ്പി​​ക്കും.

ഓ​​ട്ടോ​​മോ​​ട്ടീ​​വ്, ടെ​​ക്നോ​​ള​​ജി രം​​ഗ​​ങ്ങ​​ളി​​ലെ ആ​​സ്വാ​​ദ​​ക​​രെ​​യും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ഥ​​ർ ഉ​​ട​​മ​​ക​​ളെ​​യും ഒ​​രു​​മി​​പ്പി​​ക്കു​​ന്ന ഈ ​​പ​​രി​​പാ​​ടി​​യെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വ​​രും ആ​​ഴ്ച​​ക​​ളി​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

National

വിവരാവകാശ പ്രവർത്തനം ബിസിനസായി: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​നം (ആ​​​ർ​​​ടി​​​ഐ) ഇ​​​പ്പോ​​​ൾ പു​​​തി​​​യൊരു ബി​​​സി​​​ന​​​സാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് വാ​​​ക്കാ​​​ൽ അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന് ത​​​ട​​​സം നി​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചു വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​നം.

പ​​​ഞ്ചാ​​​ബ്-​​​ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ രാ​​​കേ​​​ഷ് കു​​​മാ​​​ർ ബെ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തു​​​ന്ന റോ​​​ഡ് നി​​​ർ​​​മാ​​​ണം ത​​​ട​​​യാ​​​ൻ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന് ആ​​​രാ​​​ണ് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സ​​​ന്ദീ​​​പ് മേ​​​ത്ത, വി​​​ജ​​​യ് ബി​​​ഷ്ണോ​​​യ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു.

Sports

സി​ആ​ര്‍7 എ​ന്ന ബി​സി​ന​സ് സാ​മ്രാ​ജ്യം

ലിസ്ബൺ: സി​ആ​ര്‍7 എ​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ​ക്കു​റി​ച്ച് എ​ന്തെ​ല്ലാ​മ​റി​യാം...? പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ല്‍ 1295 മ​ത്സ​രം, 952 ഗോ​ള്‍, 259 അ​സി​സ്റ്റ്. രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ 225 മ​ത്സ​രം, 143 ഗോ​ള്‍, 37 അ​സി​സ്റ്റ്. ക​രി​യ​റി​ല്‍ 1000 ഗോ​ളെ​ന്ന ച​രി​ത്ര​നി​മി​ഷ​ത്തി​ലേ​ക്ക് 48 ഗോ​ളി​ന്‍റെ അ​ക​ലം. ലോ​ക ഫു​ട്‌​ബോ​ള​റി​നു​ള്ള ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​രം അ​ഞ്ച് ത​വ​ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്‌​സു​ള്ള കാ​യി​ക​താ​രം.

സ്‌​പോ​ര്‍​ട്ടിം​ഗ്, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, റ​യ​ല്‍ മാ​ഡ്രി​ഡ്, യു​വ​ന്‍റ​സ് ടീ​മു​ക​ളി​ല്‍ ക​ളി​ച്ചു. നി​ല​വി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി 213 മി​ല്യ​ണ്‍ ഡോ​ള​ര്‍ പ്ര​തി​ഫ​ല​ത്തി​ല്‍ ക​ളി​ക്കു​ന്നു... ഏ​തൊ​രു ക്രി​സ്റ്റ്യാ​നോ ആ​രാ​ധ​ക​നോ​ട് ചോ​ദി​ച്ചാ​ലും ഇ​ങ്ങ​നെ മ​ണി​മ​ണി​പോ​ലെ ഉ​ത്ത​രം ല​ഭി​ക്കും. എ​ന്നാ​ല്‍, ചോ​ദ്യം അ​ത​ല്ല; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ എ​ന്ന പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​റി​ന്‍റെ ബി​സി​ന​സ് ലോ​ക​ത്തെ​ക്കു​റി​ച്ച് എ​ന്ത​റി​യാം...?

സി​ആ​ര്‍ 7 എ​ന്ന ബ്രാ​ന്‍​ഡ്

ഏ​ഴാം ന​മ്പ​ര്‍ ജ​ഴ്‌​സി അ​ണി​യു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ ആ​രാ​ധ​ക​ര്‍ സി​ആ​ര്‍7 എ​ന്നു വി​ളി​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, സി​ആ​ര്‍7 എ​ന്ന​ത് വ്യ​വ​സാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഗ്ലാ​മ​ര്‍ ബ്രാ​ന്‍​ഡു​ക​ളി​ല്‍ ഒ​ന്നാ​ണ്. സി​ആ​ര്‍7 എ​ന്ന ബ്രാ​ന്‍​ഡി​ല്‍ അ​ണ്ട​യ​ര്‍ വെ​യ​ര്‍, പെ​ര്‍​ഫ്യൂം, ഹോ​ട്ട​ല്‍, ജിം, ​സ്പ, ടെ​ക്‌​നോ​ള​ജി എ​ന്നി​ങ്ങ​നെ റി​യ​ല്‍ എ​സ്റ്റേ​റ്റ് വ​രെ നീ​ളു​ന്ന വ​ന്‍ ബി​സി​ന​സ് സാ​മ്രാ​ജ്യ​മാ​ണു​ള്ള​ത്. 1.2 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 10,645 കോ​ടി രൂ​പ) ആ​സ്തി​യാ​ണ് റൊ​ണാ​ള്‍​ഡോ​യ്ക്കു​ള്ള​ത്.

നി​ര​വ​ധി ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും പ്രൈ​വ​റ്റ് ജെ​റ്റു​മെ​ല്ലാം ഇ​തി​നു പു​റ​മേ​യു​ണ്ട്. സി​ആ​ര്‍7 അ​ണ്ട​ര്‍ വെ​യ​റി​ലൂ​ടെ​യാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ബി​സി​ന​സ് സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സി​ആ​ര്‍7 ഐ​വെ​യ​ര്‍, സി​ആ​ര്‍7 ഫു​ട്ട് വെ​യ​ര്‍, സി​ആ​ര്‍7 ഫ്രാ​ഗ്ര​ന്‍​സ് എ​ന്നി​ങ്ങ​നെ ലൈ​ഫ് സ്റ്റൈ​ല്‍ മാ​ത്ര​മാ​യി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ള്‍ റൊ​ണാ​ള്‍​ഡോ​യു​ടെ കൈ​യ്യൊ​പ്പോ​ടു​കൂ​ടി മാ​ര്‍​ക്ക​റ്റി​ലി​റ​ക്കി. സി​ആ​ര്‍7 പെ​ര്‍​ഫ്യൂം​സ് 2017ലാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. നി​ല​വി​ല്‍ ഇ​ന്ത്യ അ​ട​ക്കം 40 രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി സി​ആ​ര്‍7 ലൈ​ഫ് സ്റ്റൈ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

2017ലാ​ണ് ഹോ​ട്ട​ല്‍ വ്യ​വ​സാ​യ രം​ഗ​ത്തേ​ക്കും സി​ആ​ര്‍7 എ​ത്തു​ന്ന​ത്. പോ​ര്‍​ച്ചു​ഗീ​സ് ഹോ​ട്ട​ല്‍ ഗ്രൂ​പ്പാ​യ പെ​സ്റ്റാ​ന​യ്‌​ക്കൊ​പ്പം ചേ​ര്‍​ന്നാ​യി​രു​ന്നു ആ ​നീ​ക്കം. പെ​സ്റ്റാ​ന സി​ആ​ര്‍7 എ​ന്നാ​ണ് ബ്രാ​ന്‍​ഡ് നി​ല​വി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ടൈ​സ് സ്‌​ക്വ​യ​ര്‍, മാ​ഡ്രി​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യ ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ടെ​ക് ബ്രാ​ന്‍​ഡാ​യ ലെ​ജെ​ന്‍​ഡ്, ത​ല​മു​ടി ട്രാ​ന്‍​സ്പ്ലാ​ന്‍റ് ചെ​യ്യു​ന്ന ക്ലി​നി​ക്കാ​യ ഇ​ന്‍​സ്പ​ര്യ, സ്‌​പെ​യി​നി​ലും പോ​ര്‍​ച്ചു​ഗ​ലി​ലും സി​ആ​ര്‍7 ഫി​റ്റ്‌​ന​സ് എ​ന്ന​പേ​രി​ല്‍ നി​ര​വ​ധി ജിം​നേ​ഷ്യം, റി​യ​ല്‍ എ​സ്റ്റേ​റ്റ്, 2024ല്‍ ​ഉ​ര്‍​സു9 എ​ന്ന പേ​രി​ല്‍ ആ​ല്‍​ക്ക​ലൈ​ന്‍ മി​ന​റ​ല്‍ വാ​ട്ട​ര്‍ ക​മ്പ​നി, ക്രോ​ണോ24 എ​ന്ന ആ​ഡം​ബ​ര വാ​ച്ച് ക​മ്പ​നി​യെ ഏ​റ്റെ​ടു​ക്ക​ല്‍... എ​ന്നി​ങ്ങ​നെ നീ​ളു​ന്നു സി​ആ​ര്‍7 ബി​സി​ന​സ് സാ​മ്രാ​ജ്യം.

ഇ​തി​നെ​ല്ലാം പു​റ​മേ നൈ​ക്ക്, ഹെ​ര്‍​ബ​ലൈ​ഫ്, ഡാ​സ​ന്‍, ക്ലി​യ​ര്‍ ഷാം​പൂ, അ​മേ​രി​ക്ക​ന്‍ ടൂ​റി​സ്റ്റ​ര്‍, ലൈ​വ്‌​സ്‌​കോ​ര്‍, ലൂ​യി​സ് വ്യൂ​ട്ട​ന്‍, ജേ​ക്ക​ബ് ആ​ന്‍​ഡ് കോ, ​സു​ജു​ജി​പി, യു​എ​ഫ്എ​ല്‍, എം​ടി​ജി തു​ട​ങ്ങി​യ ബ്രാ​ന്‍​ഡു​ക​ളു​മാ​യി ക​രാ​റു​ക​ളും റൊ​ണാ​ള്‍​ഡോ​യ്ക്കു​ണ്ട്.

District News

ക്ല​ബ് സു​ലൈ​മാ​നി​യു​ടെ സിഎ​സ് സി​ഗ്നേ​ച്ച​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കൊ​ച്ചി: ക്ല​ബ് സു​ലൈ​മാ​നി​യു​ടെ 22-ാമ​ത്തെ​യും ഏ​റ്റ​വും വ​ലു​തു​മാ​യ ഔ​ട്ട്‌​ലെ​റ്റ് സിഎ​സ് സി​ഗ്നേ​ച്ച​ര്‍ പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. അ​സ​റ്റ് ഹോം​സ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി. ​സു​നി​ല്‍ കു​മാ​ര്‍, സി.എ​സ് സി​ഗ്‌​നേ​ച്ച​റി​ന്‍റെ ലോ​ഗോ​യും ഔ​ട്ട്‌​ലെ​റ്റും അ​നാ​വ​ര​ണം ചെ​യ്തു.

തു​ട​ര്‍​ന്ന് ക്ല​ബ് സു​ലൈ​മാ​നി​യു​ടെ സ്ഥാ​പ​ക​നും ചെ​യ​ര്‍​മാ​നു​മാ​യ റി​യാ​സ് ക​ല്ലി​യ​ത്ത് ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ എ.​ടി.​മു​ഹ​മ്മ​ദ് ഷാ​ഫി (സ്ഥാ​പ​ക​നും സി​ജി​ഒ), സു​ജി​ത് നാ​യ​ര്‍ (സി​ടി​ഒ-എ​ന്‍​ഇ​ഡി), സ​ക്കീ​ര്‍ ഹു​സൈ​ന്‍ (സി​എ​ഫ്ഒ), എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ച്ച് ജോ​ര്‍​ജ് കോ​ഷി, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എ.​അ​നീ​ഷ്, സ​നൂ​ഫ് മു​ഹ്‌​സി​ന്‍, സ​മീ​റ ച​കീ​രി, സി​ഇ​ഒ ആ​ന​ന്ദ് അ​യ്യ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up